കനത്ത മഴ: കാസർകോടും കണ്ണൂരും തൃശൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ജൂലൈ 2023 (19:22 IST)
സംസ്ഥാനത്ത് കനത്ത തുടരുന്ന പശ്ചാത്തലത്തിൽ കാസർകോടും തൃശൂരിലും കണ്ണൂരും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കാസർകോട് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ചയും ജില്ലയിൽ കനത്ത മഴ തുടരുമെന്നാണ് സൂചന.

തൃശൂർ ജില്ലയിലും കളക്ടർ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :