സംസ്ഥാനത്ത് ഇന്നലെ പ്രഖ്യാപിച്ച ഹോട്ട്സ്പോട്ടുകള്‍ 13; ആകെ 124

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: തിങ്കള്‍, 29 ജൂണ്‍ 2020 (09:58 IST)
സംസ്ഥാനത്ത് ഇന്നലെ 13പുതിയ ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124 ആയി. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി, പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍

സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുന്നതാണ് ഹോട്ട്സ്പോട്ടുകള്‍ കൂടാന്‍ കാരണം. ഇന്നലെ സംസ്ഥാനത്ത് 14പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ അഞ്ചുപേര്‍ക്കും, കോട്ടയം ജില്ലയിലെ നാലുപേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലയിലെ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :