ജോര്‍ജി സാം|
Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (14:14 IST)
സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള അരിവിതരണം തടഞ്ഞ തീരുമാനമാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് അരിവിതരണം തടഞ്ഞത്. അരിവിതരണം നടത്തിയാല്‍ അത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നായിരുന്നു ചെന്നിത്തല പരാതിപ്പെട്ടത്.