ശ്രീനു എസ്|
Last Modified വ്യാഴം, 15 ജൂലൈ 2021 (08:48 IST)
ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും മഴ തുടരുന്നു. ഈസാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കാവുന്ന മഴയെയാണ് യെല്ലോ അലര്ട്ടുകൊണ് ഉദ്ദേശിക്കുന്നത്. അതേസമയം ഈമാസം 17 വരെ കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 45മുതല്‍ 55കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.