കൊവിഡ് മരണം കണക്കാക്കുന്നത് എങ്ങനെ ? വിശദീകരിച്ച് ആരോഗ്യമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 14 ഓഗസ്റ്റ് 2020 (10:35 IST)
തിരുവനന്തപുരം: കൊവിഡ് ബധിച്ച ശേഷമുള്ള എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങൾ അല്ലെന്ന് ആരോഗ്യ മന്ത്രി ടീച്ചർ. ഡബ്ല്യുഎച്ച്ഒയുടെ അംഗികാരമുള്ള മാനദണ്ഡമനുസരിച്ചാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കണക്കാക്കുന്നത് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ്, ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡ്, സ്റ്റേറ്റ് പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സെല്‍ എന്നിവരുടെ അംഗങ്ങളടങ്ങുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഡബ്ല്യുഎച്ച്‌ഒയുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് കേരളത്തിലും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. ഇതനുസരിച്ച്‌ കോവിഡ് രോഗം മൂര്‍ച്ഛിച്ച്‌ അവയവങ്ങളെ ബാധിച്ച്‌ ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന ഉടൻ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭ്യമാകുമ്പോള്‍ മാത്രമേ കോവിഡ് മരണമായി കണക്കാക്കു
കൊവിഡ് സ്ഥിരീകരിച്ച ഒരാളുടെ മുങ്ങിമരണം, ആത്മഹത്യ, അപകട മരണം എന്നിവ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. കോവിഡില്‍ നിന്നും മുക്തി നേടിയതിന് ശേഷമാണ് മരിക്കുന്നതെങ്കില്‍ അതും കോവിഡ് മരണമായി കണക്കാക്കില്ല. മരിച്ച നിലയില്‍ കൊണ്ടുവരുന്ന മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിളുകളും കോവിഡ് പരിശോധനയ്ക്കായി അയക്കാറുണ്ട്. അതില്‍ രോഗം സ്ഥിരീകരിക്കുന്നവയെ പട്ടികയില്‍ ചേര്‍ക്കാറുണ്ട്. ഇത് മറ്റ് പല സംസ്ഥാനങ്ങളും ചെയ്യുന്നില്ല എന്നും ആരോഗ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് പ്രതി ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ നിന്ന് നടി രഞ്ജന നാച്ചിയാര്‍ രാജിവച്ചു
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ബിജെപി നേതാവ് രഞ്ജന ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്
സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്നിന്റെ ഉപയോഗമാണ് സമൂഹത്തില്‍ അക്രമം കൂടാന്‍ ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി; കൊലയ്ക്കു മുന്‍പ് ഇഷ്ടഭക്ഷണം
പ്രതി അഫാന്‍ അനിയന്‍ അഫ്‌സാനോടു ഏറെ വാത്സല്യം കാണിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു