ശബരിമല വിഷയം: ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്‌റ്റേ ചെയ്യണം - സർക്കാർ സുപ്രീംകോടതിയിൽ

ശബരിമല വിഷയം: ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്‌റ്റേ ചെയ്യണം - സർക്കാർ സുപ്രീംകോടതിയിൽ

 sabarimala strike , sabarimala , BJP , supreme court , ഹൈക്കോടതി , ശബരിമല , സുപ്രീംകോടതി , സര്‍ക്കാര്‍
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (18:43 IST)
യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

23 റിട്ട് ഹർജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഹര്‍ജി നല്‍കിയിരിക്കുന്നത്. സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഈയാഴ്ച തന്നെ പരിഗണിച്ചേക്കും.

ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഭരണഘടനയുടെ 139 എ പ്രകാരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നടത്തിയ പരാമർശവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനുവരി 22ന് സുപ്രീംകോടതി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികൾ പരിഗണിക്കുമ്പോള്‍ സമാന ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയല്ലെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വിധി നടപ്പാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :