രേണുക വേണു|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (08:34 IST)
സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാസ്‌ക് ഒഴിവാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഇതുള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദഗ്ധസമിതിയുമായി കൂടിയാലോചിച്ചശേഷം, കേന്ദ്രനിര്‍ദേശംകൂടി കണക്കിലെടുത്താവും തീരുമാനം.