‘അങ്ങനെയിപ്പോൾ ഓടിനടന്ന് പണം കണ്ടെത്തണ്ട’- വിദേശയാത്രയ്ക്ക് അനുമതി മുഖ്യമന്ത്രിക്ക് മാത്രം, കേരളത്തിന് പൂട്ടിട്ട് കേന്ദ്രസർക്കാർ

അപർണ| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (11:08 IST)
പ്രളയത്തിൽ നിന്നും കരകയറുന്നതിനായി വിദേശരാജ്യങ്ങളിൽ നിന്നും പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് പൂട്ടിട്ട് കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കു വിദേശത്തേക്കു പോകാൻ അനുമതി നൽകിയില്ല. മുഖ്യമന്ത്രിക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. അതും കർശന ഉപാധികളോടെ.

പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്ന് ഫണ്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം വിദേശ യാത്ര നിശ്ചയിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞദിവസമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇതോടെ വിദേശ പര്യടനത്തിലൂടെ പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കാണു തിരിച്ചടിയായിരിക്കുന്നത്.

ഈ മാസം 17 മുതൽ 21 വരെ വിദേശ സന്ദർശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, കേന്ദ്രസർക്കാരിന്റെ കടും‌പിടുത്തത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :