മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് രാജ്യം; പങ്കാളിയായി മന്‍മോഹന്‍ സിംഗും, ഇതുവരെ എത്തിയത് എഴുന്നൂറ് കോടി - 10,000 രൂപയുടെ ആദ്യ സഹായത്തിന് സര്‍ക്കാര്‍ നിര്‍ദേശം

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് രാജ്യം; പങ്കാളിയായി മന്‍മോഹന്‍ സിംഗും, ഇതുവരെ എത്തിയത് എഴുന്നൂറ് കോടി - 10,000 രൂപയുടെ ആദ്യ സഹായത്തിന് സര്‍ക്കാര്‍ നിര്‍ദേശം

 kerala flood , Rain , flood , പിണറായി വിജയന്‍ , കേരളം , പ്രളയം , സാലറി ചലഞ്ച്
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 27 ഓഗസ്റ്റ് 2018 (20:44 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം എന്ന പിണറായി വിജയന്റെ ആഹ്വാനം കേരളം ഏറ്റെടുത്തതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കും. എംപിമാരുടെ വികസന നിധിയില്‍ നിന്ന് ഒരുകോടി രൂപയും അദ്ദേഹം നല്‍കും.

ദുരിത ബാധിതർക്ക് 10,000 രൂപയുടെ ആദ്യ സഹായം ഉടൻ കൈമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗവര്‍ണര്‍ പി സദാശിവവും ഡി ജിപി ലോകനാഥ് ബെഹ്‌റയും ഒരുമാസത്തെ ശമ്പളം കൈമാറും. മന്ത്രി കെ കെ ഷൈലജ ഒരുമാസത്തെ ശമ്പളം നല്‍കും. മന്ത്രി എസി മൊയ്ദീന്‍, പ്രതിപക്ഷ എം എല്‍ എ മാരായ വിഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അന്‍വര്‍ സാദത് എന്നിവരും സാലറി ചലഞ്ച് ഏറ്റെടുത്ത് സംഭാവന നല്‍കും.

എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഒരു മാസത്തെ ശമ്പളവും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ 3,700 അംഗങ്ങളും ഒരു മാസത്തെ ശമ്പളം നൽകും. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം സംഭാവന നൽകും. ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ ഒരു മാസത്തെ ഹോണറോറിയം നൽകും.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന റെക്കോര്‍ഡിലെത്തി. ഇതുവരെ 677.84 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയായിരുന്നതിനാല്‍ കൂടുതല്‍ കണക്കുകള്‍ അടുത്ത ദിവസം പുറത്തുവരും. ഇതോടെ സഹായം ആയിരം കോടി കവിയും.

പണമായും ചെക്കുകളായും എത്തിയത് 504.23 കോടി രൂപയാണ്. ഇലക്ട്രോണിക് പെയ്മെന്‍റായി 130.86 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേന 130.86 കോടി രൂപയും ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :