എല്‍ഡിഎഫ് തരംഗം പ്രവചിച്ച് ഇന്ത്യ ടുഡെ-ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (20:29 IST)

കേരളത്തില്‍ എല്‍ഡിഎഫ് തരംഗമെന്ന് ഇന്ത്യ ടുഡെ-ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം. 104 മുതല്‍ 120 സീറ്റുകള്‍ വരെ ഇടതുപക്ഷം നേടിയേക്കാമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് തകരും. ആകെ 140 സീറ്റില്‍ 20 മുതല്‍ 36 സീറ്റ് വരെ മാത്രമേ യുഡിഎഫിന് കിട്ടൂ. പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെ ബിജെപി നേടിയേക്കാം. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നിന്നായി 28,124 സാംപിളുകളാണ് സര്‍വെയ്ക്കായി ശേഖരിച്ചത്.


കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് റിപ്പബ്ലിക്-സിഎന്‍എക്‌സ് സര്‍വെ ഫലം

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് റിപ്പബ്ലിക് ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. 72 മുതല്‍ 80 വരെ സീറ്റ് നേടി എല്‍ഡിഎഫ് തുടരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫ് 58 മുതല്‍ 64 സീറ്റ് വരെ നേടിയേക്കാം. ബിജെപിക്ക് ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റാണ് ഈ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 2016 ല്‍ 91 സീറ്റ് നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്.


തുടര്‍ഭരണം പ്രവചിച്ച് എന്‍ഡിടിവി സര്‍വെ ഫലം

എല്‍ഡിഎഫ് 76 സീറ്റ് നേടി ഭരണത്തില്‍ വരുമെന്ന് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ സര്‍വെ ഫലം. യുഡിഎഫിന് 62 സീറ്റും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുമാണ് പ്രവചിക്കുന്നത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :