ജോൺസി ഫെലിക്‌സ്|
Last Updated:
വ്യാഴം, 29 ഏപ്രില്‍ 2021 (19:44 IST)
മാതൃഭൂമി ന്യൂസിനുവേണ്ടി ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോൾ ഫലം പുറത്തുവരികയാണ്. മഞ്ചേശ്വരത്ത് താമര വിരിയില്ല. മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി എ കെ എം അഷ്‌റഫ് വിജയിക്കും. ബി ജെ പിയുടെ കെ സുരേന്ദ്രനെതിരെ ചുരുങ്ങിയത് 5000 വോട്ടിനെങ്കിലും യു ഡി എഫ് വിജയിക്കും.
ഉദുമയിൽ സി പി എമ്മിന്റെ സി എച്ച് കുഞ്ഞമ്പു ജയിക്കും. തൃക്കരിപ്പൂരിൽ ഇടതുസ്ഥാനാർത്ഥി എം രാജഗോപാലൻ വിജയിക്കും. കാസർകോട് യു ഡി എഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്ന് വിജയിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി ഇ ചന്ദ്രശേഖരൻ വിജയിക്കും.