അഭിറാം മനോഹർ|
Last Modified വെള്ളി, 11 ഫെബ്രുവരി 2022 (19:48 IST)
സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ.ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്.
ഇതോടെ ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങള്‍ക്ക് ഇളവ് ലഭിക്കും.അതേസമയം ആറ്റുകാല്‍ പൊങ്കലയ്ക്ക് റോഡുകളില്‍ പൊങ്കാല ഇടാന്‍ അനുമതി ഇല്ല. ഭക്തജനങ്ങള്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.