ശ്രീനു എസ്|
Last Modified തിങ്കള്‍, 17 മെയ് 2021 (20:28 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1928 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 972 പേരാണ്. 764 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6742 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 95 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം സിറ്റിയില്‍ മാത്രം 309 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 15 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. തിരുവനന്തപുരം റൂറലില്‍ 34 പേരാണ് അറസ്റ്റിലായത്. കൊല്ലം റൂറലില്‍ 42 പേരും അറസ്റ്റിലായിട്ടുണ്ട്. തിരുവനന്തപുരം റൂറലില്‍ 125 വാഹനങ്ങളാണ് പിടിച്ചെടുത്തത്.