ശ്രീനു എസ്|
Last Modified ബുധന്‍, 20 ജനുവരി 2021 (09:13 IST)
രണ്ടംഘട്ട കുത്തിവെപ്പിനായുള്ള 21 ബോക്‌സ് കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശേരിയിലെത്തുന്നത്. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണിത്. കൂടാതെ എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് ഒമ്പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സും എന്ന നിലക്കാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് കേരളത്തിന് അനുവദിച്ചത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ ഹെലികോപ്റ്ററിലാണ് കൊണ്ടുപോകുന്നത്. അതേസമയം കോഴിക്കോട്ടേക്കുള്ള വാക്‌സിന്‍ റോഡ് മാര്‍ഗം റീജിയണല്‍ വാക്‌സിന്‍ കേന്ദ്രത്തിലേക്ക് മാറ്റും.