ശ്രീനു എസ്|
Last Modified ശനി, 16 ജനുവരി 2021 (08:43 IST)
കൊവിഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാല്‍ വാക്സിന് എടുത്താലും ജാഗ്രത തുടരണമെന്നും മന്ത്രി ഒരു മാധ്യമത്തോട് പറഞ്ഞു. അതേസമയം വാക്സിന് എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് ഒബ്സര്‍വേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥന് ബോധവത്ക്കരണം നല്‍കും.
വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എഇഎഫ്ഐ കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്.