അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (18:17 IST)
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റി നിരക്ക് 5.78 ആണ്.
കഴിഞ്ഞ ദിവസം 14 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4150 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3351 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 228 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.