ഏഴ് ജില്ലകളിൽ 500ന് മുകളിൽ രോഗികൾ, ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (18:19 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് തിരുവനന്തപുരം ജില്ലയിൽ 814 പേർക്കാണ് രോഗം കണ്ടെത്തിയത്. മലപ്പുറത്ത് 784 കൊവിഡ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഇന്ന് 600ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഴ് ജില്ലകളിലാണ് ഇന്ന് 500ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മലപ്പുറം 784,കോഴിക്കോട്,690,എറണാകുളം 655,തൃശൂർ 607,കൊല്ലം 569,ആലപ്പുഴ 551 എന്നീ ജില്ലകളിലാണ് 500ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാലക്കാടും കണ്ണൂരും 419 വീതം കേസുകളും കോട്ടയത്ത് 322,കാസർകോട് 268,പത്തനംതിട്ട 191,ഇടുക്കി 114,വയനാട് 74 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 6,477 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 പേർ ഇന്ന് രോഗം ബാധിച്ച് മരണപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :