സംസ്ഥാനത്ത് പൊതുപരിപാടികള്‍ 25 സ്‌കയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ വീതം പങ്കെടുപ്പിച്ച് നടത്താം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (08:25 IST)
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ് -19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ സിനിമാ
തിയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. ബാറുകള്‍ ,ഹോട്ടലുകള്‍ ,റെസ്റ്ററന്റുകള്‍ ,മറ്റു ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയ നിയന്ത്രണവും ഇരിപ്പിട നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട് .ഈ സ്ഥാപനങ്ങള്‍ക്ക്
കോവിഡ് നിയന്ത്രണത്തിന് മുന്‍പ് ഉണ്ടായിരുന്ന സമയക്രമത്തില്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കാം.

പൊതു പരിപാടികള്‍ 25 സ്‌കയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വീതം പങ്കെടുപ്പിക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ മീറ്റിംഗുകള്‍,ട്രെയിനിങ്ങുകള്‍ എന്നിവ

ആവശ്യമെങ്കില്‍ ഓഫ്ലൈനായി പഴയ രീതിയില്‍ നടത്താമെന്നും
സര്‍ക്കാര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :