ഇന്ന് സംസ്ഥാനത്ത് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 864പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 31 ജൂലൈ 2020 (18:18 IST)
കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുംകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ 311 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 127 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോട്ടയം ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 75 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 65 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 63 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 48 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയിലെ 44 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 30 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്