രേണുക വേണു|
Last Modified ശനി, 26 ജൂണ്‍ 2021 (08:49 IST)
കേരളത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. അണ്‍ലോക്കിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സമയമായിട്ടില്ല എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി 10 ല്‍ താഴെ രേഖപ്പെടുത്തിയതിനു ശേഷം മാത്രം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഡെല്‍റ്റ പ്ലസ് വകഭേദം കൂടി സംസ്ഥാനത്ത് കണ്ടെത്തിയതിനാല്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏതാനും ആഴ്ച കൂടി തുടരാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി ഒരാഴ്ച പത്തില്‍ താഴെ വന്നാല്‍ മാത്രമേ ചെറിയ രീതിയില്‍ എങ്കിലും ആശ്വസിക്കാന്‍ വകയുള്ളൂ.