തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 29 ജൂണ്‍ 2020 (19:09 IST)
സംസ്ഥാനത്ത് ഇന്ന് 121പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79പേര്‍ക്ക് രോഗമുക്തരായി. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണുര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 78 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരും, ഒമ്പതുപേര്‍ സിഐഎസ്എഫ് കാരുമാണ്.