വെബ്‌ദുനിയ ലേഖകൻ|
Last Modified ഞായര്‍, 15 മാര്‍ച്ച് 2020 (11:38 IST)
കൊച്ചി: മൂന്നാറിൽ വിനോദ സഞ്ചാരത്തിനായി എത്തിയ യുകെ സ്വദേശിക്ക്
കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. മൂന്നാറിലെ ഹോട്ടലിൽ നിരീക്ഷണ കഴിഞ്ഞ ഇയാൾ ആധികൃതരുടെ കണ്ണുവെട്ടിച്ച് കൊച്ചിയിൽനിന്നും ദുബായിലേക്കുള്ള വിമാനത്തിൽ കയറുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ വിമാനത്തിന്റെ യാത്ര നിർത്തിവക്കാൻ ആവശ്യപ്പെടുകയും വിമനത്തിൽനിന്നും ഇയാൾ പുറത്തിറക്കുകയുമായിരുന്നു.
പത്തൊൻപ് അംഗ സംഘത്തോടൊപ്പമാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. പത്തൊൻപത് അംഗ സംഘത്തെയും പരിശോധനകൾക്കായി കൊണ്ടുപോയി. ഇവരെ ആലുവ ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളേജിലേക്കോ ആയിരിക്കും എത്തിക്കുക. രോഗിയും സംഘവും വിമാനത്തിൽ കയറിയ സാഹചര്യത്തിൽ വിമാനത്തിൽ 270 പേരെയും ഇപ്പോൾ പുറത്തിറക്കി പരിശോധന നടത്തുകയാണ്,
മൂന്നാറിലെ കെടിഡിസി ഹോട്ടലിലായിരുന്നു ഇവർ തമസിച്ചിരുന്നത്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ നിരീക്ഷണത്തിലായിരുന്നു. ഇവർ ഹോട്ടലിൽ ഉള്ളതായി ആരോഗ്യ പ്രവർത്തകർ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞദിവസം രാത്രിയോടെയാവാം ഇവർ മൂന്നാർ വിട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.