സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (19:32 IST)
ഇതര സമുദായത്തില്‍പ്പെട്ട ആളിനെ വിവാഹം കഴിച്ചാല്‍ സംവരണ ആനുകൂല്യം നഷ്ടമാകില്ല. സംവരണ വിഭാഗത്തില്‍പ്പെട്ടയാള്‍ മറ്റു സമുദായത്തിലെ ആരെയെങ്കിലും വിവാഹം കഴിച്ചാല്‍ അവരുടെ സംവരണ ആനുകൂല്യം നഷ്ടമാകില്ലെന്ന് ഹൈക്കോടതി. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതിയുടെ ഹര്ജിയിന്മേലാണ് കോടതി വിധി. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ഇടുക്കി സ്വദേശിനി ബെക്സിയാണ് ഹര്‍ജി നല്‍കിയത്. ഇവര്‍ സിറോ മലബാര്‍ സഭയില്‍പ്പെട്ടയാളെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.