ഒറ്റക്കെട്ട്; പിണറായിക്കുവേണ്ടി പൊട്ടിത്തെറിച്ച് ഉമ്മന്‍ചാണ്ടി രംഗത്ത്

ഉമ്മന്‍ചാണ്ടി പിണറായിക്കൊപ്പം; കേരളത്തെ അപമാനിച്ചെന്ന് മുൻ മുഖ്യമന്ത്രി

 Oommen chandy , CM Vijayan , pinarayi vijyan , Bhopal event , congress , RSS and BJP , police , ഉമ്മൻചാണ്ടി , പിണറായി വിജയന്‍ , ഭോപ്പാല്‍ സംഭവം , ആർ എസ് എസ് , ബിജെപി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 11 ഡിസം‌ബര്‍ 2016 (15:36 IST)
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആർ എസ് എസ് പ്രതിഷേധമുണ്ടാകുമെന്ന പേരില്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധസ്വരവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്.

മലയാളി സംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മടക്കി അയച്ച മധ്യപ്രദേശ് സർക്കാരിന്റെ നടപടി നിർഭാഗ്യകരമാണ്. കേരള മുഖ്യമന്ത്രിയെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നത് ഫെഡറൽ സംവിധാനത്തിന്റെ മര്യാദകളുടെ ലംഘനമാണ്. ഇതിലൂടെ കേരളത്തെ തന്നെയാണ് മധ്യപ്രദേശ് സർക്കാർ അപമാനിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വിഷയത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെയും പൊലീസിനെയും പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ രംഗത്തെത്തിയിരുന്നു. ഭോപ്പാലിൽനടന്നത് ആർ എസ് എസ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ്. കേരളത്തിലായിരുന്നുവെങ്കിൽ ഇത്തരമൊരു സംഭവം നടക്കുമായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ മധ്യപ്രദേശ് സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ല. പ്രതിഷേധം ആർഎസ്എസ് നടത്തിയതുകൊണ്ടാണ് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഒരു നിലയ്‌ക്കും ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ് നടന്നത്. ഒരു കാരണവുമില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഫോണിൽ വിളിച്ചും ഖേദമറിയിച്ചെങ്കിലും എന്തുകാര്യമാണുള്ളത്.
ആർഎസ്എസ് സിപിഎം സംഘർഷം രൂക്ഷമായിരുന്ന സമയത്ത് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ രാജ് നാഥ് സിംഗ് സന്ദര്‍ശനം നടത്തിയപ്പോഴും ബിജെപിയുടെ ദേശീയ സമ്മേളനം കോഴിക്കോട്ട് സംഘടിപ്പിച്ച സമയത്തും യാതൊരു പ്രശ്‌നവും ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന പൊലീസ് ശ്രദ്ധിച്ചിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :