ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മെയ് 2024 (10:07 IST)
സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന ശക്തമായ ഇന്നും നാളെയും തുടരും. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയും കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. തീവ്രമഴയ്ക്കുള്ള സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ ഈ രണ്ട് ദിവസവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് രാത്രി എട്ട് മണിയോടെയാണ് റെഡ് അലര്‍ട്ടായി പുതുക്കിയത്. ഈ ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കണ്ണൂര്‍,കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളിലെ യെല്ലോ അലര്‍ട്ടാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :