തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 8 ജൂലൈ 2016 (09:17 IST)
ആരോഗ്യമേഖലയിലെ കാരുണ്യപദ്ധതി ജനങ്ങളുടെ അവകാശമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നിലവില്‍ സംസ്ഥാനത്ത് 6302 കോടി രൂപയുടെ അടിയന്തര ബാധ്യതയാണുള്ളത്. അടുത്ത വര്‍ഷവും സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിടുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നിഴലായി തുടരും. പാവപ്പെട്ടവര്‍ക്ക് സമാശ്വാസ, സംരക്ഷണ പദ്ധതികള്‍ തുടങ്ങും. വരും വര്‍ഷം റവന്യൂകമ്മി 20, 000 കോടി രൂപ കവിയും. ആരോഗ്യമേഖലയില്‍ ഒഴികെ പുതിയ സ്ഥാപനങ്ങളും പുതിയതസ്തികളും രണ്ടു വര്‍ഷത്തേക്ക് ഉണ്ടായിരിക്കില്ല.
ക്ഷേമപെന്‍ഷനുകള്‍ ഉയര്‍ത്തും. അഞ്ചുവര്‍ഷത്തിലേറെ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും പെന്‍ഷന്‍ നല്കും.