രേണുക വേണു|
Last Modified വെള്ളി, 11 മാര്‍ച്ച് 2022 (10:35 IST)
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ 5ജി സാങ്കേതികവിദ്യയ്ക്കു കൂടുതല്‍ മാനങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ ബജറ്റിലും ഡിജിറ്റലൈസേഷനും 5ജി സാങ്കേതിക വിദ്യയ്ക്കും മുന്‍തൂക്കം ലഭിച്ചിരുന്നു. രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5ജി സര്‍വീസ് കേരളത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കി. ദീര്‍ഘകാല ലക്ഷ്യങ്ങളോടെയാണ് ബജറ്റെന്നു വ്യക്തമാക്കിയ ധനമന്ത്രി, 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ കേരളം മുന്നിലെത്തുമെന്നും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 5ജി ലീഡര്‍ഷിപ്പ് പാക്കേജ് ഇടനാഴികളും പ്രഖ്യാപിച്ചു. 5ജി സംവിധാനം വേഗം കൊണ്ടുവരുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.