കേരള ബജറ്റ് 2016: പ്രതീക്ഷയോടെ കേരളം, പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം, വെള്ളി, 8 ജൂലൈ 2016 (07:57 IST)

നികുതി വർധനവില്ലാതെ ജനക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിക്കുന്ന പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. വന്‍കിട പദ്ധതികള്‍ക്കൊപ്പം ജനക്ഷേമ പദ്ധതികൾക്കും മുൻതൂക്കം നൽകുന്ന ബജറ്റ് ആയിരിക്കും ധനമന്ത്രി തോമസ് ഐസക് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കുക.
 
ധനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനൊപ്പം വിഭവസമാഹരണത്തിനുള്ള മാർഗങ്ങളും കണ്ടെത്തുക എന്നതാണ് തോമസ് ഐസക്കിന് മുന്നിലുള്ള വെല്ലുവിളി. കേരളത്തിന്റെ വികസനത്തിനായി ഇടതിന്റെ സമീപനം എന്താണെന്നതിന്റെ ആദ്യത്തെ പ്രഖ്യാപനം തന്നെയായിരിക്കും പിണറായി സർക്കാരിന്റെ ഈ ആദ്യത്തെ ബജറ്റ് അവതരണം.
 
അതിവേഗ റെയില്‍പാത അതിവേഗ ജലപാത എന്നീ പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ചില നികുതി ഇളവുകള്‍ പുനസ്ഥാപിച്ചും നികുതി പിരിവ് കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചും അധിക വിഭവ സമാഹരണം സാധ്യമാക്കാനാകും ഐസക്കിന്റെ ശ്രമം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യൂറോ കപ്പ്: ലോകകിരീടത്തിന്റെ വമ്പുമായെത്തിയ ജർമനി പുറത്ത്, ഫൈനലിൽ ഫ്രാൻസും പോർച്ചുഗലും

സെമി ഫൈനൽ വരെ ജർമനിക്ക് ആത്മവിശ്വാസം കൂടുതലായിരുന്നു അതുതന്നെയാകം ലോകചാംമ്പ്യന്മാരായ ...

news

ജനകീയ പിന്തുണയോടെ മാത്രമേ മദ്യനയം നടപ്പിലാക്കുകയുള്ളു, മദ്യ‌വിൽപ്പന ശാലകളിൽ സിസിടിവി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

ദ്യനിയമം നടപ്പിലാക്കാൻ സർക്കാരിന് ജനങ്ങളുടെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...

news

കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്തു: യെച്ചൂരി

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്തതായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം ...

news

ഗ്രൂപ്പ് കളിക്കേണ്ടവര്‍ക്ക് പാര്‍ട്ടിവിട്ടു പോകാം: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുകളി അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ...

Widgets Magazine