ബജറ്റ് ഒറ്റനോട്ടത്തില്‍: 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍; വെള്ളക്കരം അഞ്ചു വര്‍ഷവും കൂട്ടില്ല; സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രിയുടെ അഭ്യര്‍ത്ഥന

ബജറ്റ് ഒറ്റനോട്ടത്തില്‍: 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍; വെള്ളക്കരം അഞ്ചു വര്‍ഷവും കൂട്ടില്ല; സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രിയുടെ അഭ്യര്‍ത്ഥന

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 8 ജൂലൈ 2016 (13:21 IST)
ധനമന്ത്രി തോമസ് ഐസക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ റവന്യൂവരവ് കൂട്ടണമെന്ന സാഹചര്യം മുന്‍നിര്‍ത്തി ജനം സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രിയുടെ അഭ്യര്‍ത്ഥന.

പ്രധാന പ്രഖ്യാപനങ്ങള്‍

അഞ്ചുവര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം
60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍
ഭിന്നലിംഗക്കാരായ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
വന്യജീവി ആക്രമണം തടയാന്‍ വനസംരക്ഷണത്തിനു പ്രാധാന്യം
വയനാട് ജില്ലയെ കാര്‍ബണ്‍ തുലിത ജില്ലയാക്കാന്‍ പ്രത്യേക പദ്ധതി
ഐ ടി മേഖലയ്ക്ക് മാന്ദ്യ പുനരുത്ഥാന പാക്കേജില്‍ 1300 കോടി
തലശ്ശേരി, ആലപ്പുഴ ഹെറിറ്റേജ് പദ്ധതികള്‍ക്ക് 100 കോടി
പുരാതന സ്പൈസ് റൂട്ട്, ടൂറിസം സര്‍ക്യൂട്ടാക്കാന്‍ 18 കോടി
കെ എസ് ആര്‍ ടി സിയുടെ ബസുകള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സി എന്‍ ജിയിലേക്ക് മാറ്റും
ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്, റോഡ്, ജലഗതാഗത പദ്ധതികള്‍ എന്നിവ സംയോജിപ്പിക്കും
സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറികള്‍
പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വനിതകള്‍ക്ക് ഫ്രഷ് അപ് സെന്ററുകള്‍ സ്ഥാപിക്കും
സ്ത്രീകള്‍ക്കായി പ്രത്യേകവകുപ്പ് രൂപീകരിക്കും
റബ്ബര്‍വില 150 രൂപയായി നിലനിര്‍ത്തും
മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും മുകളില്‍ സരോര്‍ജ്ജ പാനലുകള്‍
ശിവഗിരിയില്‍ നമുക്ക് ജാതിയില്ല, വിളംബര മ്യൂസിയത്തിന് 5 കോടി
14 ജില്ലകളിലും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍
ഐ എഫ് എഫ് കെയ്ക്ക് സ്ഥിരം വേദി നിര്‍മ്മിക്കാന്‍ 50 ലക്ഷം
എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളം വീതം നിര്‍മ്മിക്കും
വെള്ളക്കരം അഞ്ചു വര്‍ഷവും കൂട്ടില്ല
വിഴിഞ്ഞം പുനരധിവാസം: മാറിത്താമസിക്കുന്നവര്‍ക്ക് 10 ലക്ഷം വീതം
എല്ലാ ജില്ലകളിലും നവോത്ഥാനനായകരുടെ പേരില്‍ സാംസ്കാരിക സമുച്ചയങ്ങള്‍
കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയാക്കി
ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം
സംസ്ഥാനവ്യാപകമായി അഗ്രോപാര്‍ക്കുകള്‍
സൌജന്യ റേഷന്‍ വിതരണം വിപുലീകരിക്കും
ഒരു മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും
ധനപ്രതിസന്ധി മറികടക്കാന്‍ 12000 കോടിയുടെ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തും
രണ്ടു വര്‍ഷത്തെക്ക് പുതിയ സ്ഥാപനങ്ങളോ തസ്തികകളോ പ്രഖ്യാപിക്കില്ല
നാലുവരിപ്പാത, ഗെയില്‍, വിമാനത്താവള വികസനം എന്നിവയ്ക്ക് ഫണ്ട്
ക്ഷേമപെന്‍ഷ് വര്‍ദ്ധിപ്പിക്കും, പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കും
എല്ലാ സാമൂഹികക്ഷേമ പെന്‍ഷനും 1000 രൂപയാക്കും
60വയസ്സ് കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍
എല്ലാവര്‍ക്കും വെള്ളവും വെളിച്ചവും ലഭ്യമാക്കും
തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ടവര്‍ക്ക് ആരോഗ്യപദ്ധതി
കാരുണ്യ ചികിത്സാപദ്ധതി എല്ലാവരുടെയും അവകാശമാക്കും
മുടങ്ങിക്കിടക്കുന്ന വീടു നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക പദ്ധതി
ഭൂമിയില്ലാത്ത എല്ലാവര്‍ക്കും മൂന്നു സെന്റ് സ്ഥലം വീതം നല്കും
കൃഷിഭൂമിയുടെ ഡേറ്റാബാന്‍ല്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും
നെല്ലുസംഭരണത്തിന് 385 കോടി; വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കി
നാളികേര സംഭരണത്തിന് 25 കോടി പച്ചക്കറി കൃഷിക്ക് ഊന്നല്‍
നെല്‍കൃഷി പ്രോത്സാഹനത്തിനു 50 കോടി, സബ്‌സിഡി കൂട്ടും
സ്കൂളുകളിലെ സാങ്കേതികനിലവാരം ഉയര്‍ത്താന്‍ 500 കോടി വകയിരുത്തും
ആര്‍ട്സ്, സയന്‍സ് കോളജുകള്‍, എഞ്ചിനിയറിംഗ് കോളജുകള്‍ ആധുനീകരിക്കാന്‍ 500 കോടി
5000 കോടി രൂ‍പയുടെ റോഡ്, പാലം, കെട്ടിടങ്ങള്‍
ബൈപാസ് റോഡുകള്‍ക്ക് 385 കോടി
137 റോഡുകള്‍ക്കായി 2800 കോടി രൂപ, 1475 കോടി ചെലവില്‍ 68 പാലങ്ങള്‍
ശബരി റയില്‍പാതയ്ക്ക് 50 കോടി
പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 100 കോടി
ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും
നികുതിവരുമാനം 25 ശതമാനം വര്‍ദ്ധിപ്പിക്കും
വ്യാപാരികളുടെ പരാതികള്‍ കേള്‍ക്കാന്‍ കോള്‍സെന്റര്‍, മൊബൈല്‍ ആപ്ലിക്കേഷന്‍
ഹോട്ടല്‍ മുറിവാടക നികുതി ഇനത്തില്‍ ഇളവ്
തുണിത്തരങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി
മുന്‍സിപ്പല്‍ വേസ്റ്റ് ടാക്സ് എടുത്തുകളഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :