അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ജൂലൈ 2021 (12:20 IST)
കേരളാ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. മെയ് മാസത്തില്‍ നടത്തിയ അന്വേഷണത്തില്‍ 1700-ലധികം വായ്പകള്‍ കിട്ടാക്കടമായും 500-ഓളം വായ്പകള്‍ 25 ലക്ഷത്തിന് മുകളിലുള്ളവയാണെന്നും കേരളാ ബാങ്ക് കണ്ടെത്തിയിരുന്നു. കരുവന്നൂർ ബാങ്കിന്റെ കുടിശ്ശിക ഏറ്റെടുക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും കേരളാ ബാങ്ക് അറിയിച്ചു.
2020 മാര്‍ച്ചില്‍ മുപ്പത് കോടി രൂപ കേരളാ ബാങ്കില്‍ നിന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഹകരണ ബാങ്കിൽ കേരളാ ബാങ്ക് പരിശോധന നടത്തിയത്. പരിശോധനയിൽ 1700ലധികം വായ്‌പകളാണ് കിട്ടാക്കടമായി കണ്ട് എഴുതിതള്ളിയതായി കണ്ടെത്തിയത്. ഇതിൽ അഞ്ഞൂറിലധികം വായ്‌പകൾ 25 ലക്ഷത്തിന് മുകളിലുള്ളവയാണ്. മൂല്യം തീരെ കുറവുള്ള വസ്തുവിന് പോലും അമിത തുകയാണ് വായ്പയായി നല്‍കിയിരിക്കുന്നത്.