മുകേഷ് ശക്തമായ ലീഡില്‍ മുന്നേറുന്നു; ധര്‍മടത്ത് പിണറായി കരുത്ത് കാട്ടുന്നു, പാലായില്‍ കെഎം മാണി പിന്നില്‍

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്

തിരുവനന്തപുരം| jibin| Last Modified വ്യാഴം, 19 മെയ് 2016 (08:33 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഘട്ട ഫലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയും നടനുമായ മുകേഷ് കൊല്ലത്ത് മുന്നേറുന്നു. ആദ്യഘട്ട ഫലങ്ങളില്‍ അതിശക്തമായ ലീഡിലാണ് താരം മുന്നേറുന്നത്. അതേസമയം,കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാര്‍ കെ എം മാണി പാലായില്‍ പിന്നില്‍. എന്‍ സി പി നേതാവും ഇടത് സ്ഥാനര്‍ഥിയുമായ മാണി സി കാപ്പന്‍ മുന്നേറുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കാപ്പന്‍ മുന്നേറുന്നു.

ധര്‍മടത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ലീഡ് ചെയ്യുന്നു. ആദ്യ ഫലസൂചനകളില്‍ എല്‍ ഡി എഫിനാണ് മുന്‍ തൂക്കം.

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.


ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍ ഡി എയ്ക്കും ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. ഇത്തവണയും കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ അത് ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എയ്ക്ക് കനത്ത തിരിച്ചടിയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :