അഭിമന്യുവിന്റെ കൊലപാതകം മുസ്ലിം സമൂഹത്തിനേറ്റ കളങ്കമാണ്, ക്യാമ്പസ് ഫ്രണ്ടിനെ യു എ പി എ ചുമത്തി നിരോധിക്കണമെന്ന് ജെസ്റ്റിസ് കെമാൽ പാഷ

തിങ്കള്‍, 9 ജൂലൈ 2018 (14:23 IST)

മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണക്കാരായ ക്യാമ്പസ് ഫ്രണ്ടിനെ യു എ പി എ ചുമത്തി നിരോധിക്കനമെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. കൊലപാതകം നടത്തിയവരെ മാത്രമല്ല അതിൻ സഹായം നൽകിയവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കെമാൽ പാഷ പറഞ്ഞു.
 
അണികളെ സമരക്ഷിക്കാൻ കഴിയാത്തവർ അവരെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് വലിച്ചിഴക്കരുത്. കലാലയങ്ങളിൽ രാഷ്ട്രീയത്തിന്റെ ആവശ്യമില്ല. അത് നിരോധിക്കണം. അഭിമന്യുവിന്റെ ജീവനെടുത്തവർക്ക് ആരും പിന്തുണ കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.  
 
വിദ്യാർത്ഥികളുടെ ജീവൻ എടുക്കുന്നത് ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം മുസ്ലിം സമൂഹത്തിനേറ്റ കളങ്കമാണെന്നും കെമാൽ പാഷ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാകിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; അജിതിനും ഭാര്യയ്‌ക്കുമെതിരെ ക്രിമിനല്‍ കേസെടുത്തേക്കും

പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ...

news

പത്തു വയസുകാരിയെ 99കാരനായ റിട്ട. പ്രിന്‍‌സിപ്പല്‍ പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് പ്രതി

10 വയസുകാരിയെ 99കാരനായ റിട്ട. പ്രിൻസിപ്പല്‍ പീഡനത്തിനിരയാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ ...

news

ജപ്പാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 100 ലധികം പേർ മരിച്ചു, 50 പേരെ കാണാതായി

ജപ്പാനിൽ കനത്ത മഴയെ തുടേർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 100 കടന്നു. 50 പേരെ ...

news

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയിട്ടില്ല, രാജിക്കത്ത് നൽകിയത് രണ്ട് പേർ മാത്രം: മോഹൻലാൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയായ നടനെ താരസംഘടനയായ 'അമ്മ'യിൽ ...

Widgets Magazine