വിദേശ മദ്യക്കടത്ത്: യുവതി പൊലീസ് പിടിയില്‍

കര്‍ണ്ണാടകയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച വിദേശ മദ്യവുമായി യുവതി അറസ്റ്റില്‍‍.

കാസര്‍ഗോഡ്, കര്‍ണ്ണാടക, അറസ്റ്റ്, പൊലീസ് kasrkode, karnataka, arrest, police
കാസര്‍ഗോഡ്| സജിത്ത്| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (15:54 IST)
കര്‍ണ്ണാടകയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച വിദേശ മദ്യവുമായി യുവതി അറസ്റ്റില്‍‍. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കാസര്‍ഗോഡ് ദേലംപാടി സ്വദേശി ദുവനേശ്വരി (32) ആണ് ബദിയടുക്ക പൊലീസിന്റെ വലയിലായത്.

യുവതി ദേലംപാടിയില്‍ ബസിറങ്ങി നടന്നുപോകവേയാണ് പൊലീസിന്റെ പിടിയിലായത്. യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും 180 മില്ലിയുടെ 15 കുപ്പി വിദേശമദ്യമാണ് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കര്‍ണ്ണാടയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ചതാണ് മദ്യമെന്ന് യുവതി സമ്മതിച്ചു. ഇവരെ കാസര്‍ഗോഡ് കോടതി റിമാന്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :