കാസര്‍ഗോഡ്|
സജിത്ത്|
Last Modified ബുധന്‍, 4 മെയ് 2016 (12:41 IST)
സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ കേരളത്തില്‍ നിന്നും മറ്റൊരു പീഡന വാര്‍ത്തകൂടി. ഏഴു വയസുകാരിയായ ബാലികയെ അറുപതുകാരന്‍ പീഡിപ്പിച്ചതായാണ് പരാതി. ഹോസ്ദുര്‍ഗ് പൊലീസ്‌സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കാഞ്ഞങ്ങാടാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
അയല്‍വാസിയായ അറുപത് വയസുകാരനാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.
കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇതു സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പീഡനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.