സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 11 ഡിസംബര്‍ 2023 (08:54 IST)
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മംഗളൂരു ഉള്ളാള്‍ സോമേശ്വര ബീച്ചിലാണ് സംഭവം. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. സോമേശ്വര പരിജ്ഞാനന്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇവര്‍.
പാറക്കെട്ടുകള്‍ക്കിടയിലൂടെ ഇറങ്ങുമ്പോള്‍ തിരമാലകളില്‍ പെട്ട് കടലില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.