സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (07:51 IST)
കാസര്‍ഗോഡ് രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. കൊല്ലം ചിറക്കര സ്വദേശി 23 കാരനായ വിജിത്ത്, തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി 24 കാരനായ രഞ്ചു എന്നിവരാണ് മരിച്ചത്.
കാസര്‍ഗോഡ് പഴസ്വനി പുഴയിലെ ഭാവിക്കര റെഗുലേറ്ററിന് സമീപം കുളിക്കാന്‍ ഇറങ്ങുകയായിരുന്നു ഇവര്‍. സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഏറെ നേരത്തെ തിരച്ചതിനുശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.