കഞ്ചാവുമായി എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും യുവാവും അറസ്റ്റില്‍

ശ്രീനു എസ്| Last Modified വെള്ളി, 2 ജൂലൈ 2021 (09:04 IST)
കഞ്ചാവുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും യുവാവും അറസ്റ്റില്‍. നാഗര്‍കോവില്‍ സ്വദേശിനിയായ മിനു രശ്മി മുരുഗന്‍ രജിതയും കാസര്‍കോട് സ്വദേശിയായ അജ്മല്‍ തൊട്ടയുമാണ് പിടിയിലായത്. മംഗളൂരു പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് മുന്തിയ ഇനം കഞ്ചാവ് പിടികൂടിയതെന്ന് പൊലീസ് പറയുന്നു. സാധാ കഞ്ചാവിന്റെ പതിമടങ്ങ് വിലയുള്ള ഹൈഡ്രോ വീഡ് ഇനത്തിലെ കഞ്ചാവാണ് പിടികൂടിയത്.

ഒരുകിലോ 200ഗ്രാം കഞ്ചാവാണ് ഇവരില്‍ ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :