കാസര്‍കോട് തിരഞ്ഞെടുപ്പ് കൗണ്ടിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും ഇന്ന് ആര്‍ടിപിസിആര്‍ പരിശോധന

ശ്രീനു എസ്| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (09:22 IST)
കാസര്‍ഗോഡ്:
തിരഞ്ഞെടുപ്പ് കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്ത ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ കൗണ്ടിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലേയും ഓരോ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 29ന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു .

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ രാവിലെ 10 മണിക്ക് നീലേശ്വരം വ്യാപാര ഭവന്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രാവിലെ 10.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ഉദുമ മണ്ഡലത്തില്‍ ഉച്ച രണ്ട് മണിക്ക് ഉദുമ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കാസര്‍കോട് മണ്ഡലത്തില്‍ ഉച്ച രണ്ട് മണിക്ക് ജനറല്‍ ആശുപത്രി കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലത്തില്‍ രാവിലെ 10ന് മംഗല്‍പാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആര്‍ടിപിസിആര്‍ ടെസ്റ്റിനുളള സൗകര്യം ഒരുക്കിയിട്ടുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :