അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (20:10 IST)

മലപ്പുറം: അധ്യാപിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി നഫീസ് എന്ന 35 കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.

സമാനമായ രീതിയിൽ നാല് മാസം മുമ്പും പ്രതി അധ്യാപികയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയിരുന്നെങ്കിലും അന്ന് താക്കീത് നൽകി വിട്ടയച്ചു. എന്നാൽ ഇപ്പോൾ ഇത് വീണ്ടും ആവർത്തിച്ചതോടെ അദ്ധ്യാപിക പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :