ആദ്യമായി പ്രതിഫലം തന്നത് സലീമേട്ടനാണ്, ലഭിച്ച തുക 35 രൂപ: ജയസൂര്യയുടെ പോസ്‌റ്റ് വൈറലാകുന്നു

ആദ്യമായി പ്രതിഫലം തന്നത് സലീമേട്ടനാണ്, ലഭിച്ച തുക 35 രൂപ: ജയസൂര്യയുടെ പോസ്‌റ്റ് വൈറലാകുന്നു

 Karutha Joothan Malayalam Movie , Karutha Joothan , Jayasurya , Salim Kumar , facebook , സലീം കുമാര്‍ , കറുത്ത ജൂതന്‍ , മിമിക്രി , ജയസൂര്യ , തിയേറ്റര്‍
കൊച്ചി| jibin| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (20:07 IST)
റിലീസിനു ഒരുങ്ങുന്ന കറുത്ത ജൂതനെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകനും നടനുമായ സലീം കുമാറിനെക്കുറിച്ചും തന്റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ച പോസ്‌റ്റ് വൈറലാകുന്നു. സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കറുത്ത ജൂതന്‍ ഈ മാസം 18നാണ് തിയേറ്ററുകളില്‍ എത്തും.


ജയസൂര്യയയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സലീമേട്ടനുമായുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്.. ഈ ഫ്ളാഷ് ബാക്കുകൾ എന്നും ഒരു lag ആയതു കൊണ്ട് അത്രയും പറയുന്നില്ല. എന്തായാലും ഞാൻ അടുത്ത് പരിചയപ്പെട്ട , എനിയ്ക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന എന്റെ ആദ്യ ഗുരു. ആ മിമിക്രിക്കാരനിൽ നിന്ന് സലിമേട്ടൻ മികച്ച നടനുള്ള national award വാങ്ങി. ഇന്നിതാ ''കറുത്ത ജൂതൻ" എന്ന സിനിമയക്ക് കഥയും, തിരക്കഥയും, സംഭാഷണവും, രചിച്ച് അത് സംവിധാനവും ചെയ്തിരിയ്ക്കുന്നു. ഈ വർഷത്തെ നല്ല കഥയ്ക്കുള്ള kerala state-അവാർഡും ഈ ചിത്രത്തിന് തന്നെ .അഭിമാനം തോന്നുന്നു സലീമേട്ടോ.... ഈ മാസം 18 ന് റിലീസ് ചെയ്യാൻ പോകുന്ന "കറുത്ത ജൂതന്" വേണ്ടി ഞങ്ങൾ കാത്തിരിയ്ക്കുന്നു. ഇനിയും ഇതുപോലെയുള്ള മികച്ച ചിത്രങ്ങൾ സലീമേട്ടന് സംവിധാനം ചെയ്യാൻ കഴിയട്ടെ എന്ന്, അതിൽ എല്ലാം നായകനായി അഭിനിയക്കാൻ പോകുന്ന സലീമേട്ടന്റെ സ്വന്തം ജയസൂര്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :