യുവതിയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

കരുളായി| JOYS JOY| Last Modified വ്യാഴം, 16 ജൂലൈ 2015 (16:23 IST)
യുവതിയെ കഴുത്തറുത്ത നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. നിലമ്പൂര്‍ കരുളായി പിലാക്കോട്ടുപാടത്തെ വളാംപറമ്പന്‍ ഫസീല(27) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

രാവിലെ എട്ടുമണിക്കും പത്തുമണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്ന് കരുതപ്പെടുന്നു. അതേസമയം, സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നതായി കരുതുന്ന യുവതിയുടെ സഹോദരന്‍ ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

നിലമ്പൂര്‍ സി ഐ അബ്ദുല്‍ ബഷീര്‍, പൂക്കോട്ടുംപാടം എസ് ഐ ദയാശീലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :