അഭിറാം മനോഹർ|
Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (21:01 IST)
കേരളം,
ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമല്ലാതാക്കി. അതേസമയം വാക്‌സിൻ സർട്ടിഫിക്കറ്റ് കരുതേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
രണ്ട് അഥവാ ഫുൾ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്. വിമാനം, ട്രെയിൻ, റോഡ് മാർഗം വരുന്നവർക്കും സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർക്കും ഈ ഇളവ്
ലഭിക്കും. ആർടിപിസിആറിന്റെ കാര്യത്തിൽ മഹാരാഷ്ട്രയിലുള്ളവർക്കും കഴിഞ്ഞ ആഴ്‌ച കർണാടക ഇളവ് അനുവദിച്ചിരുന്നു.