കര്‍ക്കിടകം പിറന്നു; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 ജൂലൈ 2024 (08:33 IST)
കര്‍ക്കിടകം പിറന്നു. ഇത് രാമായണമാസം ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.

കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്.ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരമരോഗദൃഢമക്കി വെക്കുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :