ഇന്ന് കര്‍ക്കിടകം ഒന്ന്: അറിഞ്ഞിരിക്കേണ്ടവ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ജൂലൈ 2023 (07:51 IST)
മലയാള കലണ്ടറിന്റെ അവസാനമായ കര്‍ക്കിടകം പിറന്നു. ഇന്ന് കര്‍ക്കിടം ഒന്ന്. രാമായണ മാസാചരണത്തിനു ഇന്നു തുടക്കമായി. കര്‍ക്കിടകത്തെ വൃത്തിയോടെയും ശുദ്ധിയോടെയും കാത്തുസൂക്ഷിക്കണമെന്നാണ് പഴമൊഴി. പഞ്ഞമാസം, വറുതി മാസം തുടങ്ങിയ വിശേഷണങ്ങളും കര്‍ക്കിടക മാസത്തിനുണ്ട്. ഹിന്ദുക്കള്‍ ഈ മാസം രാമായണ മാസമായി ആചരിക്കുന്നു.

കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വെച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങ് ഒരു മാസം മുഴുവന്‍ നടക്കുന്നു. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :