ആദ്യം ലാൻഡിങ്ങിന് ശ്രമിച്ചത് റൺവേ രണ്ടിൽ, പിന്നീട് ഇറങ്ങിയത് ഒന്നിലേയ്ക്ക്, കാറ്റ് ശക്തമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2020 (09:43 IST)
കരിപ്പൂർ: അപകടത്തിൽപ്പെട്ട വിമാനം ആദ്യം ലാൻഡിങിന് ശ്രമിച്ചത് വിമാനത്താവളത്തിലെ റൺവേ രണ്ടി (റൺവേ 28) ലായിരുന്നു. എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശവും ഇതായിരുന്നു. എന്നാൽ ദൂരക്കാഴ്ചയുടെ പ്രശ്നം നേരിട്ടതോടെ വിമാനം വീണ്ടും പറന്നുയർന്നു. പിന്നീട് ഇറങ്ങിയതാവട്ടെ പടിഞ്ഞാറ് ഭാഗത്തുള്ള റൺവേ ഒന്നിലേ (റൺവേ 10) ക്കായിരുന്നു.




പൈലറ്റിന്റെ ഈ തിരുമാനം അപകടത്തിന് കാരണമായോ എന്ന് വിഗദ്ധർ പരിശോധിയ്ക്കുകയാണ്. റൺവേ 28 ആണ് കോഴിക്കോട് വിമാനത്താവളത്തിലെ പ്രൈമറി റൺവേ. പ്രതികൂല സാഹചര്യങ്ങളിൽ ഈ റൺവേയിലേയ്ക്ക് ഇറങ്ങാനാണ് എടിസി നിർദേശിയ്ക്കാറ്. റൺവേ 10ൽ ഇറങ്ങാൻ പൈലറ്റ് സ്വയം തീരുമാനമെടുക്കുകയായിരുന്നു എന്നാണ് നിലവിലെ വിവരം.

ഈ റൺവേയിൽ ടെയിൽ വിൻഡിന്റെ വേഗത 10 നോട്ടിക്കൽ മൈലിന് മുകളിലാണെന്ന് എന്ന് വിമാനത്തിലേയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബോയിങ് 747–800 വിമാനത്തിന് മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വരെയുള്ള ടെയിൽ വിൻഡിനെ അതിജീവിയ്ക്കനാകും എന്നതിനാലാകാം പൈലറ്റ് പ്രതിക്കുല സാഹചര്യത്തിലും ഈ റ‌ൺവേ തിരഞ്ഞെടുത്തത് എന്നാണ് അനുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :