കരിപ്പൂര്‍|
Last Modified ചൊവ്വ, 1 ഡിസംബര്‍ 2015 (16:23 IST)
കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി
കടത്താന്‍ ശ്രമിച്ച 6.5 കിലോഗ്രാം കുങ്കുമപ്പൂവ് അധികാരികള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 6.30 യ്ക്ക് ദുബായില്‍
നിന്നു എയര്‍ ഇന്ത്യ എക്സ്പ്രസില്‍ വന്ന കാസര്‍കോഡ് സ്വദേശി നിസാര്‍ കെ.അഹമ്മദില്‍ നിന്നാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ കുങ്കുമപ്പൂവ് പിടിച്ചെടുത്തത്. ഇതിനൊപ്പം 450 പാക്കറ്റ് വിദേശ സിഗററ്റ് കാര്‍ട്ടണുകളും പിടിച്ചെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള എമിഗ്രേഷന്‍ ഹാളിലെ പുരുഷന്മാരുടെ ശുചിമുറിയില്‍ നിന്നു പുറത്തേക്കുള്ള അഴുക്കുചാലില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 116.6 ഗ്രാം വീതമുള്ള 10 സ്വര്‍ണ്ണ ബിസ്കറ്റുകളായിരുന്നു അവ.