കരിപ്പൂരില്‍ 62 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (13:07 IST)
കോഴിക്കോട്ടെ കരിപ്പൂര്‍ വിമാനത്തതാവളത്തില്‍ വന്നിറങ്ങിയ വിമാന യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപ വിലവരുന്ന 1.200 കിലോ സ്വര്‍ണ്ണം പിടിച്ചു. മൊറയൂര്‍ സ്വദേശി കുയ്യുങ്ങള്‍ പാലൊളി അജ്മല്‍ എന്ന ഇരുപത്തിനാലുകാരനാണ് സ്വര്‍ണ്ണവുമായി എത്തിയത്. ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ വന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാള്‍
കരിപ്പൂരിലെത്തിയത്. ബാഗേജില്‍ സൂക്ഷിച്ചിരുന്ന ഹൈഡ്രോളിക് എയര്‍ പമ്പിലെ കംപ്രസറിനുള്ളില്‍ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എയര്‍ കാശംസ് ഇന്റലിജന്‍സിന്റെ സഹായത്താലാണ് സ്വര്‍ണ്ണം പിടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :