കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് 2.75 കിലോ സ്വര്‍ണം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 മെയ് 2022 (10:39 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് 2.75 കിലോ സ്വര്‍ണമാണ്. ബാലുശേരി സ്വദേശി സലാമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ ബെഹ്‌റെനില്‍ നിന്നുമാണ് എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ പുറത്തിറങ്ങിയ ഇയാളെ പൊലീസാണ് പിടികൂടിയത്. സ്വര്‍ണം പ്ലാസ്റ്റിക് കവറിലാക്കി സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് കടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :