ലോറന്‍സിനെ തള്ളി കാരാട്ട്; ‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’

Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (11:25 IST)
മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിനെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയില്ല. പാര്‍ട്ടി ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ഥിയെ നിശ്ചിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

ക്രിസ്റ്റി സ്ഥാനാര്‍ഥി ആയത് എങ്ങനെയെന്ന് അറിയില്ലെന്നായിരുന്നു എംഎം ലോറന്‍സ് ആരോപണം. ക്രിസ്റ്റി ഫെര്‍ണാണ്ടസ് കമ്യൂണിസ്റ്റുകാരനല്ല. ക്രിസ്റ്റിക്ക് വേണ്ടി താനും തെരഞ്ഞെടുപ്പ് പ്രചരണത്തിനുണ്ടായിരുന്നു.

പാര്‍ട്ടിക്കാരനാകുമ്പോള്‍ അതല്ലാതെ വേറെ വഴിയില്ല.ക്രിസ്റ്റിയുടെ സ്ഥാനാര്‍ഥിത്വത്തവുമായി പല കഥകളും കേള്‍ക്കുന്നുണ്ട്. അതൊന്നും താന്‍ ഇപ്പോള്‍ പുറത്തു പറയുന്നില്ല. ജനങ്ങളുമായി സമ്പര്‍ക്കമുള്ളതും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് വേണ്ടതെന്നുമായിരുന്നു ലോറന്‍സിന്റെ വിവാദ പ്രസ്താവന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :