പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി നിയമസഭാ സമിതി യോഗം ചേരുന്നു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 9 ഒക്‌ടോബര്‍ 2020 (17:06 IST)
കേരള നിയമസഭയുടെ യുവജനകാര്യവും യുവജനക്ഷേമവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള യോഗം 15, 20 തിയതികളില്‍ രാവിലെ 10.30 മുതല്‍ നിയമസഭാ സമുച്ചയത്തില്‍ നടക്കും.

ഈ മാസം ഏഴിന് ചേര്‍ന്ന യോഗത്തില്‍ 34 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗം ചേരുകയും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :